കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ഏറ്റവും ഇഷ്ടപ്പെട്ട മത്സ്യ വിഭവം ചെമ്മീൻ
കഴിഞ്ഞ വർഷം ഏകദേശം ഒരു ദശലക്ഷം ദിനാറിൻറെ ചെമ്മീനാണ് രാജ്യത്ത് വിൽപ്പന നടത്തിയത്.
Update: 2024-05-07 13:49 GMT
കുവൈത്ത്: കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ഏറ്റവും ഇഷ്ടപ്പെട്ട മത്സ്യ വിഭവം ചെമ്മീൻ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട പത്ത് ഇനം മത്സ്യങ്ങളുടെ പട്ടികയിലാണ് ചെമ്മീൻ ഒന്നാം സ്ഥാനം നേടിയത്. നുവൈബി, ഷൗം, ഖാബത്ത് തുടങ്ങിയ മത്സ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ വർഷം ഏകദേശം ഒരു ദശലക്ഷം ദിനാറിൻറെ ചെമ്മീനാണ് രാജ്യത്ത് വിൽപ്പന നടത്തിയത്. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ കിംഗ് ഫിഷും പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.