കുവൈത്തിൽ ആറ് ലക്ഷം വ്യാജ ബ്രാൻഡഡ് ആഡംബര വസ്തുക്കൾ പിടികൂടി
ആകെ 10 ദശലക്ഷം ദിനാർ മൂല്യമുള്ള വസ്തുക്കൾ ഫർവാനിയയിലെ വെയർഹൗസിലാണ് കണ്ടുകെട്ടിയത്
Update: 2024-06-19 12:30 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് ലക്ഷം വ്യാജ ബ്രാൻഡഡ് ആഡംബര വസ്തുക്കൾ പിടികൂടി. ആകെ 10 ദശലക്ഷം ദിനാർ മൂല്യമുള്ള വസ്തുക്കൾ ഫർവാനിയയിലെ വെയർഹൗസിലാണ് കണ്ടുകെട്ടിയത്.
ആക്‌സസറികൾ, ബാഗുകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, ഷൂകൾ, അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാപാരമുദ്രയുള്ള മറ്റ് ആഡംബര വസ്തുക്കൾ എന്നിവയുൾപ്പെടെ 623,762 വ്യാജ വസ്തുക്കളാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 10 ദശലക്ഷം ദിനാർ കവിയും. വാണിജ്യ വ്യവസായ മന്ത്രാലയം, സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.