കോവിഡ്-19 ആർക്ടറസ് വ്യാപനം; ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
ജനുവരിയിലാണ് ആർക്‌ടറസ് കോവിഡ് വേരിയന്‍റ് ആദ്യമായി കണ്ടെത്തിയത്
Update: 2023-05-05 18:34 GMT
കുവൈത്ത് സിറ്റി: കോവിഡ്-19 ഒമിക്രോൺ വകഭേദത്തിന്‍റെ ഉപവകഭേദമായ ആർക്ടറസ് വ്യാപനം ചില രാജ്യങ്ങളില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. ജനുവരിയിലാണ് ആർക്‌ടറസ് കോവിഡ് വേരിയന്‍റ് ആദ്യമായി കണ്ടെത്തിയത്.
അതേസമയം ആർക്ടറസ് ഒമിക്രോണിനെ പോലെയോ മറ്റ് ഉപവകഭേദങ്ങളെ പോലെയോ അപകടകാരിയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ആർക്‌ടറസ് വ്യാപനം ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 സാങ്കേതിക ലീഡ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു.