സർജറി ശിൽപശാല സംഘടിപ്പിച്ചു

Update: 2023-05-17 17:17 GMT
Advertising

കുവൈത്ത് സബാ ആശുപത്രിയിലെ സർജറി വിഭാഗവും അമേരിക്കയിലെ പ്രശസ്തമായ ക്ലീവ്ലാൻഡ് ഹോസ്പിറ്റലും സംയുക്തമായി സർജറി ശില്പശാല സംഘടിപ്പിച്ചു. അമിതവണ്ണത്തിനുള്ള നടപടിക്രമങ്ങളും നൂതന ലാപ്രോസ്‌കോപ്പിയും വർക്ക്ഷോപ്പിൽ ചർച്ച ചെയ്തു.

പൊണ്ണത്തടി ശസ്ത്രക്രിയ ചെയ്തു മാറ്റുന്നവരുടെ എണ്ണം രാജ്യത്ത് വർധിക്കുന്നതായും, ഈ മേഖലയിലെ നൂതന ചികത്സാ സൗകര്യങ്ങൾ കുവൈത്തിൽ ലഭ്യമാണെന്നും വർക്ഷോപ്പ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. മുബാറക് അൽ കന്ദരി പറഞ്ഞു.

ക്ലീവ്ലാൻഡ് ഹോസ്പിറ്റൽ വിദഗ്ധരുടെ പങ്കാളിത്തത്തോടെ അടുത്ത ദിവസങ്ങളിൽ രാജ്യത്ത് ഒമ്പതോളം ഓപ്പറേഷനുകൾ സംഘടിപ്പിക്കുമെന്ന് അൽ കന്ദരി പറഞ്ഞു. സബാ ഹോസ്പിറ്റലിൽ നടന്ന ശിൽപശാല രാജ്യത്തെ ആരോഗ്യ വിദഗ്ധന്മാർക്ക് അമിതവണ്ണ ശസ്ത്രക്രിയകളിൽ മികച്ച അനുഭവമാണ് നൽകിയതെന്ന് മുൻ ആരോഗ്യമന്ത്രി ഡോ. മുഹമ്മദ് അൽ ജറല്ല പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News