വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു

Update: 2022-04-05 09:16 GMT
Advertising

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യത്ത് സിനിമയുടെ റിലീസ് തടഞ്ഞ് കുവൈത്ത് സര്‍ക്കാര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുവൈത്ത് സെന്‍സര്‍ നിയമത്തിന് വിരുദ്ധമായ രീതിയിലുള്ള ദൃശ്യങ്ങള്‍ ഉള്‍കൊള്ളിച്ചതാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണം. നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്ഐആര്‍ എന്നിവയ്ക്കും രാജ്യത്ത് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല.

ഏപ്രില്‍ 13നാണ് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ വേള്‍ഡ് വൈഡ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം ബോക്സ് ഓഫീസിലെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കുവൈത്തില്‍ ചിത്രത്തിന് പ്രേക്ഷകര്‍ കുറവായതിനാല്‍ നിരോധനം ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനത്തെ ബാധിച്ചേക്കില്ല.

അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News