കുവൈത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മേയ് 31 ന് പുറപ്പെടും

58 ഗ്രൂപ്പുകളായി 8,000 തീർഥാടകരാണ് കുവൈത്തിൽ ഈ വർഷം ഹജ്ജിനായി പുറപ്പെടുന്നത്

Update: 2024-05-27 13:03 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മേയ് 31ന് പുറപ്പെടും. തീർഥാടകരെ ഹജ്ജിന് കൊണ്ടുപോകുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മീഡിയ ആൻഡ് ഫോറിൻ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അലീം പറഞ്ഞു.

ഹജ്ജ് പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കായി കഴിഞ്ഞ ദിവസം ഔഖാഫ് മന്ത്രാലയം നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയ്ക്ക് മുമ്പായി തന്നെ തീർത്ഥാടകർക്ക് ഹജ്ജ് ഹജ്ജ് പെർമിറ്റ് കൈമാറും. ഇതിനാവശ്യമായ രേഖകൾ സൗദി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. മിനയിലും അറഫയിലും ഒരുക്കങ്ങൾ നടന്നുവരികയാണ്. നേരത്തെ തന്നെ ഹജ്ജ് രജിസ്‌ട്രേഷൻ പൂർത്തിയായത് ഒരുക്കങ്ങൾ പൂർത്തിയാകുവാൻ സഹായകരമായതായി അൽ അലീം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം,ആരോഗ്യം, ഔഖാഫ് തുടങ്ങിയ വകുപ്പുകൾ സഹകരിച്ചാണ് ഹജ്ജ് സീസണിനായുള്ള തയാറെടുപ്പുകൾ ഒരുക്കുന്നത്. 58 ഗ്രൂപ്പുകളായി 8,000 തീർഥാടകരാണ് കുവൈത്തിൽ ഈ വർഷം ഹജ്ജിനായി പുറപ്പെടുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News