കുവൈത്തില്‍ ഇന്ത്യന്‍ എംബസി ബയര്‍-സെല്ലര്‍ മീറ്റ് സംഘടിപ്പിച്ചു
ഇന്ത്യന്‍ മാമ്പഴത്തിനു വിപണി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യന്‍ എംബസി ബയര്‍-സെല്ലര്‍ മീറ്റ് സംഘടിപ്പിച്ചു.
മഹ്റാറ്റ ചേംബര്‍ ഓഫ് കൊമേഴ്‌സ്, പൂനെ, അഗ്രികള്‍ച്ചര്‍ എക്‌സ്‌പോര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിച്ചത്. റമദാന്‍ കാലത്ത് കുവൈത്തിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ മാമ്പഴ മധുരം ആസ്വദിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.
മാങ്ങയുടെ കയറ്റുമതി സാധ്യതയെകുറിച്ചു ഇന്ത്യന്‍ ബിസിനസ്സ് നെറ്റ്വര്‍ക്ക് അഡൈ്വസര്‍ അശോക് കല്‍റ വിശദീകരിച്ചു . ഇന്ത്യന്‍ മാമ്പഴങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് കുവൈത്ത്. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ മൊത്തം മാമ്പഴ കയറ്റുമതിയുടെ നാലു ശതമാനം കുവൈത്തിലേക്കായിരുന്നു