കൊവിഡ് ചികിത്സയ്ക്കായി ആരോഗ്യ മന്ത്രാലയം ഓരോ രോഗികള്‍ക്കുമായി ചിലവഴിച്ചത് 2216 ദീനാർ
Update: 2023-12-23 11:31 GMT
കൊവിഡ് ചികിത്സയ്ക്കായി കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം ഓരോ രോഗികള്‍ക്കുമായി ചിലവഴിച്ചത് 2216 ദീനാർ. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഡോ. സയ്യിദ് അൽ ജുനൈദ്, ഡോ. നൂർ,മുഹമ്മദ് അൽ മറി എന്നീവരാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കൊവിഡ് രോഗികള്‍ ശരാശരി ഒമ്പത് മുതല്‍ 10 ദിവസം വരെയാണ് ആശുപതിയില്‍ കഴിഞ്ഞത്. അതീവ ഗൗരവമുള്ള കൊവിഡ് രോഗികള്‍ക്ക് 4626 ദീനാറും സാധാരണ രോഗികള്‍ക്ക് 1544 ദീനാറുമാണ് ചിലവായത്.
രോഗികളുടെ ചികിത്സയ്ക്കായുള്ള ചിലവില്‍ 42 ശതമാനവും തീവ്രപരിചരണ ചെലവുകളും,20 ശതമാനം ലബോറട്ടറി ചെലവുകളുമാണ്. ഔദ്യോഗിക കണക്കുപ്രകാരം 6,58,520 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.