കുവൈത്തിൽ ഗവൺമെന്റ്, സ്വകാര്യ മേഖലകളിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കുന്നു

സ്വകാര്യ മേഖലകളിൽ കുവൈത്തികൾ കുറയുന്നതായും റിപ്പോർട്ട്

Update: 2024-07-23 11:13 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ,ഗവൺമെന്റ് മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് വർധനവ് പ്രകടമായത്. 2023 അവസാനം 1,562,492 ആയിരുന്ന പ്രവാസികളുടെ എണ്ണം 2024 ജൂൺ പകുതിയോടെ 1,589,525 ആയി ഉയർന്നു. 27,033 പ്രവാസി തൊഴിലാളുകളുടെ വർധനയാണിത്. ഗവൺമെന്റ് മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണവും വർധിച്ചു. 2023 അവസാനം 111,147 ആയിരുന്നത്, 2024 ജൂൺ പകുതിയോടെ 112,002 ആയി ഉയർന്നു.

അതേ സമയം സ്വകാര്യ മേഖലകളിലെ കുവൈത്തികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 2023 ഡിസംബർ അവസാനം 72,231 ആയിരുന്നത് 2024 ജൂൺ പകുതിയോടെ 72,086 ആയി കുറഞ്ഞു. 145 തൊഴിലാളികളുടെ കുറവാണിത്. എന്നാൽ, ഗവൺമെന്റ്് മേഖലയിൽ സ്വദേശി തൊഴിലാളികളുടെ എണ്ണം വർധിച്ചു. 2023 ഡിസംബർ അവസാനം 397,790 ആയിരുന്നത് 2024 ജൂൺ പകുതിയോടെ 404,395 ആയി ഉയർന്നു. 6,605 തൊഴിലാളുകളുടെ വർധനയാണിത്.

സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ കുറവിനെക്കുറിച്ച് കുവൈത്ത് യൂണിയൻ ഓഫ് പ്രൈവറ്റ് സെക്ടർ വർക്കേഴ്‌സ് ബോർഡ് ചെയർമാൻ ഖാലിദ് അൽ-എനേസി ആശങ്ക അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഫലപ്രാപ്തിയെ അദ്ദേഹം വിമർശിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ വിഷയത്തിൽ കണ്ണടക്കുകയാണെന്നും, കാരണം കാണിക്കാതെ ഒരു ടെലികോം കമ്പനി നിരവധി കുവൈത്തികളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട സംഭവവും എടുത്ത് പറയുകയും ചെയ്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News