'ലോകത്തിന് കാരുണ്യവും വിശ്വാസികളുടെ ഹൃദയവുമാണ് നബി'; കുവൈത്തിലെ പള്ളികളിൽ പ്രവാചകനെ പ്രകീർത്തിച്ച് ഖുത്തുബ

രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാതെ നബിയുടെ ജീവിതവും മഹത്വവും വിശദീകരിക്കാനാണ് ഖതീബുമാർ ശ്രമിച്ചത്

Update: 2022-06-10 19:05 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്തിലെ പള്ളികളിൽ ഇന്നു നടന്ന ജുമുഅ ഖുത്തുബ മുഹമ്മദ് നബിയോട് വിശ്വാസികൾക്കുള്ള സ്‌നേഹത്തിന്റെ വിളംബരമായി. ലോകത്തിന് കാരുണ്യവും വിശ്വാസികളുടെ ഹൃദയവുമാണ് നബിയെന്ന് ഇമാമുമാർ പറഞ്ഞു ഇന്ത്യയിലെ പ്രവാചക നിന്ദ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്തിലെ എല്ലാ പള്ളിയിലും വിഷയം ചർച്ചയായത്.

ഔഖാഫ് മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് പ്രവാചക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ജുമുഅ ഖുതുബ അവതരിപ്പിച്ചത്. ലോകത്തിന് കാരുണ്യമായി ദൈവം സൃഷ്ടിച്ചതാണ് പ്രവാചകനെ എന്നും മുസ്‌ലിംകൾ സ്വന്തം മാതാപിതാക്കളെയും മക്കളെക്കാളും മറ്റാരെക്കാളും മുഹമ്മദ് നബിയെ സ്‌നേഹിക്കുന്നുണ്ടെന്നും ഇമാമുകൾ പറഞ്ഞു. വിഷലിപ്തമായ മനസ്സുകളുടെ ഉടമകൾ പ്രവാചകനെ നിന്ദിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുമ്പോൾ നബിയുടെ ജീവിതവും സന്ദേശവും ജനങ്ങൾക്ക് എത്തിച്ചുനൽകാൻ വിശ്വാസികൾ കൂടുതലായി ശ്രമിക്കണമെന്ന് ഖതീബുമാർ ഉണർത്തി. ജുമുഅക്ക് ശേഷം ഇന്ത്യയിലെ വിവാദവും പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട വസ്തുതകളും പശ്ചാത്തലവും പ്രത്യേകമായി തന്നെ വിശദീകരിച്ച് ലഘുപ്രഭാഷണം ഉണ്ടായി. രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാതെ നബിയുടെ ജീവിതവും മഹത്വവും വിശദീകരിക്കാനാണ് ഖതീബുമാർ ശ്രമിച്ചത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News