കുവൈത്തിൽ ആകാശം പൂർണ ചന്ദ്രനോടുകൂടിയ ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും
Update: 2023-10-11 03:27 GMT
കുവൈത്ത് ആകാശം പൂർണ ചന്ദ്രനോടുകൂടിയ ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ബഹിരാകാശ മ്യൂസിയം.
ഈ മാസം 28 ന് നടക്കുന്ന ഗ്രഹണം ഒരു മണിക്കൂറും 17 മിനിറ്റും നിലനിൽക്കുമെന്ന് ശൈഖ് അബ്ദുല്ല അൽ സലിം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം വ്യക്തമാക്കി.
രാജ്യത്ത് ഈ വർഷം രണ്ടാമത്തെയും അവസാനത്തേതുമാണ് ഈ ഗ്രഹണം. അടുത്ത ചന്ദ്രഗ്രഹണം 2024 സെപ്തംബർ 18 ന് ആയിരിക്കുമെന്ന് ബഹിരാകാശ മ്യൂസിയം ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ജമാൻ പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി രാത്രി 9.01 മുതൽ 11.52വരെയാകും ഗ്രഹണം. ഏറ്റവും ഉയർന്നത് 11.14 ന് ദൃശ്യമാകും.