കുവൈത്തിലെ വഫ്ര വൈദ്യുതി സ്റ്റേഷൻ പദ്ധതി ഡിസംബറിൽ പൂർത്തിയാകും
പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ വൈദ്യുത ശൃംഖലയുടെ സപ്പോർട്ടിംഗ് കപ്പാസിറ്റി ഏകദേശം 2500 മെഗാവാട്ടായി ഉയരും
കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര വൈദ്യുതി സ്റ്റേഷൻ പദ്ധതി ഡിസംബറിൽ പൂർത്തിയാകും.പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ വൈദ്യുത ശൃംഖലയുടെ സപ്പോർട്ടിംഗ് കപ്പാസിറ്റി ഏകദേശം 2500 മെഗാവാട്ടായി ഉയരും.കുവൈത്തുമായുള്ള ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ വിപുലീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ് വഫ്ര പദ്ധതിയെന്ന് കുവൈത്ത് ഫണ്ട് ഫോർ ഡെവലപ്മെന്റ് വ്യക്തമാക്കി.
ജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റിയുടെ ശൃംഖലയെ കുവൈത്തിലേക്ക് നാല് വോൾട്ടേജ് സർക്യൂട്ടുകളിലൂടെ ബന്ധിപ്പിക്കും. വഫ്ര സ്റ്റേഷൻ ഗൾഫ് ഇന്റർകണക്ഷൻ വിപുലീകരണ പദ്ധതികളുടെ പ്രധാന ഭാഗമാകും. മൊത്തം 270 മില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ്. കുവൈത്താണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. നിലവിലെ വൈദ്യതി പ്രതിസന്ധിക്ക് വഫ്ര പദ്ധതി ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഇന്റർകണക്ഷൻ പ്രോജക്റ്റ് നടപ്പിലാക്കുന്നതിനും പരിപാലിക്കുന്നതിനുമായി 2001 ലാണ് ഗൾഫ് സഹകരണ കൗൺസിൽ ഇന്റർകണക്ഷൻ അതോറിറ്റി സ്ഥാപിതമായത്.