തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്‌ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. അൽ മുല്ല എക്‌സ്‌ചേഞ്ച് പ്രതിനിധി മാത്യു ജോസഫ് , ജോയ് ആലുക്കാസ് പ്രതിനിധി ശ്രീ. സൈമൺ പള്ളികുന്നത്ത് എന്നിവർ ആശംസകൾ നേർന്നു.
വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, വൈസ് പ്രസിഡന്റ് ഷൈനി ഫ്രാങ്ക്, കേന്ദ്ര ഭരണ സമിതി അംഗങ്ങളായ റാഫി ജോസ് എരിഞ്ഞേരി, രാജൻ ചാക്കോ തോട്ടുങ്ങൽ, സാബു കൊമ്പൻ, ദിലീപ്കുമാർ, നിഖില പി.എം, സജിനി വിനോദ്, മാധ്യമ പ്രവർത്തകർ, വിവിധ ജില്ല അസ്സോസ്സിയേഷൻ നേതാക്കൾ എന്നിവർ സംബന്ധിച്ചു.

കുവൈത്തിൽ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങുന്ന ജോസഫ് ഫ്രാൻസിസ്, സുബിൻ സുബ്രഹ്‌മണ്യൻ, ജോർജ് ഫ്രാൻസിസ് എന്നീവർക്ക് മൊമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഷാജി പി.എ സ്വാഗതവും ട്രഷറർ വിനോദ് മേനോൻ നന്ദിയും പറഞ്ഞു.