കുവൈത്തില്‍ ഗതാഗത കുരുക്ക് വര്‍ദ്ധിക്കുന്നു
അവധിക്ക് ശേഷം ഞായറാഴ്ച സ്കൂളുകള്‍ ആരംഭിച്ചതോടെയാണ് ട്രാഫിക് വീണ്ടും രൂക്ഷമായത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത കുരുക്ക് വര്‍ദ്ധിക്കുന്നു.നാൽപ്പത് ദിവസത്തെ അവധിക്ക് ശേഷം ഞായറാഴ്ച സ്കൂളുകള്‍ ആരംഭിച്ചതോടെയാണ് ട്രാഫിക് വീണ്ടും രൂക്ഷമായത്.ഗതാഗത തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു
സർക്കാർ ഓഫീസുകളും സ്‌കൂളുകളും ഒരേ സമയത്തായതിനാൽ റോഡുകളിൽ കനത്ത തിരക്കായിരുന്നു. രാജ്യത്തെ മിക്ക സ്‌കൂളുകളിന് സമീപത്തെ പ്രദേശങ്ങളിലും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയം ഗതാഗത തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു.വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
അതിനിടെ രാജ്യത്തെ സ്കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. ആദൽ അൽ-അദാനി അറിയിച്ചു.അൽ-റബിയ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്, ജാബർ മുബാറക് അൽ-സബാഹ് സെക്കൻഡറി സ്കൂൾ എന്നിവയുൾപ്പെടെ നിരവധി സ്ചൂളുകളില്‍ മന്ത്രിയും സംഘവും പര്യടനം നടത്തി.രാജ്യത്തെ അക്കാദമിക് പഠനം മികച്ചതാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.