കുവൈത്തിൽ 'ട്രാവലേർസ് ഹെൽത്ത് സർവീസ്' ആരംഭിച്ചു

വിവിധ ഗവർണറേറ്റുകളിലെ ആറ് ക്ലിനിക്കുകളിൽ യാത്രകൾക്ക് മുമ്പും ശേഷവും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കും

Update: 2024-06-02 09:40 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലായി ആറ് ക്ലിനിക്കുകളിൽ ഞായറാഴ്ച മുതൽ 'ട്രാവലേർസ് ഹെൽത്ത സർവീസ്' ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പ്രഖ്യാപിച്ചു. വിവിധ ഗവർണറേറ്റുകളിലെ ആറ് ക്ലിനിക്കുകളിൽ യാത്രകൾക്ക് മുമ്പും ശേഷവും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സേവനം നടപ്പിലാക്കുക. പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരും പ്രതിരോധ മരുന്നുകൾ നൽകുന്നവരുമാണ് ഈ സേവനം നൽകുന്നത്.

താഴെ കൊടുത്തിട്ടുള്ള ഹെൽത്ത് സെന്ററുകളിലാണ് സേവനങ്ങൾ ലഭിക്കുക.

ഫർവാനിയ ഗവർണറേറ്റ് : അൽ-റാഖി ഹെൽത്ത് സെന്റർ, ഞായർ, വ്യാഴം ദിവസങ്ങൾ

ജഹ്റ ഗവർണറേറ്റ് : അൽ-ഒയൂൺ ഹെൽത്ത് സെന്റർ, ഞായർ, ബുധൻ ദിവസങ്ങൾ

ഹവല്ലി ഗവർണറേറ്റ് : മുബാറക് അൽ-കബീർ ഹോസ്പിറ്റൽ, തിങ്കൾ, ബുധൻ ദിവസങ്ങൾ

ക്യാപിറ്റൽ ഗവർണറേറ്റ് : അൽ-ഫൈഹയിലെ അബ്ദുൾ റഹ്‌മാൻ അബ്ദുൾ-മുഗ്‌നി സെന്റർ.

അൽ-അഹമ്മദി ഗവർണറേറ്റ് : അൽ-അഹമ്മദി ഹെൽത്ത് സെന്റർ, ചൊവ്വ, ബുധൻ ദിവസങ്ങൾ

മുബാറക് അൽ-കബീർ ഗവർണറേറ്റ് : അൽ-സഹ്റ ഹെൽത്ത് സെന്റർ.

ഷുവൈഖിലെ പൊതുജനാരോഗ്യ വകുപ്പിൽ ഈ സേവനം വർഷം മുഴുവനും ലഭ്യമായിരിക്കും.ട്രാവലേർസ് ഹെൽത്ത് സർവീസിന്റെ ഭാഗമായി യാത്രയ്ക്ക് മുമ്പും ശേഷമുള്ളതുമായ ആരോഗ്യ ഉപദേശങ്ങൾ, വ്യാപകമായ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, യാത്രയ്ക്കിടയിലെ സുരക്ഷയും ആരോഗ്യ പ്രതിരോധ നിർദ്ദേശങ്ങൾ, യാത്ര ചെയ്യുന്ന സ്ഥലങ്ങളെ അടിസ്ഥാനമാക്കി പകർച്ചവ്യാധികൾ തടയാനുള്ള ആവശ്യമായ വാക്‌സിനേഷനുകൾ, മലേറിയ പോലുള്ള രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News