കുവൈത്തിലെ പകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ രണ്ട് ദിനാര്‍
10 വയുസും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് ഒരു ദിനാറാണ് ടിക്കറ്റ് നിരക്കായി കണക്കാക്കിയിട്ടുള്ളത്
രാജ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും അനുബന്ധ ഇക്കോ പാര്‍ക്കുകളുടെയും പ്രവേശന ഫീസ് നിരക്കുകള്‍ കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി പ്രസിദ്ധീകരിച്ചു. 10 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും രണ്ട് ദിനാറാണ് പ്രവേശന നിരക്കായി ഈടാക്കുക. അതേ സമയം 10 വയുസും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് ഒരു ദിനാറാണ് ടിക്കറ്റ് നിരക്കായി കണക്കാക്കിയിട്ടുള്ളത്.
രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 12 ശതമാനത്തിലധികമാണ് രാജ്യത്തെയാകെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും അനുബന്ധ ഇക്കോ പാര്‍ക്കുകളുടെയും വിസ്തൃതി. രാജ്യത്തിന്റ നയങ്ങള്‍ക്കും ആവശ്യകതകള്‍ക്കുമനുസരിച്ച് ഈ പ്രദേശങ്ങളുടെ വിസ്തൃതി ഇനിയും വര്‍ധിപ്പിക്കുമെന്നാണ് അധികാരികള്‍ വ്യക്തമാക്കുന്നത്.
ഇതില്‍ 8 വന്യജീവി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 10 റിസര്‍വുകളാണുള്ളത്. അല്‍ ഖവൈസത്ത് റിസര്‍വ് (അല്‍ ജഹ്റ), സബാഹ് അല്‍ അഹമ്മദ് നേച്ചര്‍ റിസര്‍വ്, അല്‍ സുലൈബിഖാത് ഗള്‍ഫ് റിസര്‍വ് (ദോഹ), ഉമ്മു നാഗ റിസര്‍വ്, ഉമ്മു ഖാദിര്‍ റിസര്‍വ്, വാദി അല്‍ ബാറ്റിന്‍, അല്‍ ഹുവൈംലിയ റിസര്‍വ്, സാദ് റിസര്‍വ് എന്നിവയ്ക്ക് പുറമേ, അല്‍ ലിയ പ്രദേശത്തും അല്‍ ഖുറൈന്‍ ജില്ലയിലും വന്യജീവി കേന്ദ്രങ്ങളുമാണുള്ളത്. മുബാറക് അല്‍ കബീര്‍ റിസര്‍വ്, സുലൈബിഖാത് മറൈന്‍ റിസര്‍വ് എന്നിങ്ങനെ രണ്ട് മറൈന്‍ റിസര്‍വുകളും രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന് കരുത്ത് പകരുന്നു.
വര്‍ഷാവര്‍ഷം രാജ്യത്തെത്തുന്നത് 350 ലധികം ഇനം പക്ഷികള്‍
ഭൂമിശാസ്ത്രപരമായി ദേശാടന പ്പക്ഷികളുടെ ഇഷ്ട ഇടമാണ് കുവൈത്ത്. 350 ലധികം ഇനം പക്ഷികളാണ് വര്‍ഷാവര്‍ഷം രാജ്യത്തെത്തുന്നത്. രാജ്യത്ത് തന്നെ കൂടുകൂട്ടി അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന ധാരാളം ഇനങ്ങളും, വര്‍ഷം മുഴുവനും രാജ്യത്ത് താമസിക്കുന്ന പക്ഷി ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്.