വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിയന്ത്രണങ്ങളുമായി സർവകലാശാല
കുവൈത്തില്‍ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികുവൈത്ത് സർവകലാശാല. വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ മാനിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലിമെന്റ് സമിതി യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.
ഇതോടെ കാമ്പസ്സുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്ലാസുകൾ വേർതിരിക്കും. നിലവില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികള്‍ക്കാണ് ഭൂരിപക്ഷം.
കാമ്പനിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ലിംഗ വേർതിരിവ് നടപ്പിലാക്കണമെന് ആവശ്യപ്പെട്ട് മുഹമ്മദ് ഹൈഫ് അടക്കമുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സര്‍വ്വകലാശാല കാമ്പസ്സില്‍ ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സർവകലാശാല അധികൃതരും വ്യക്തമാക്കി. സഹവിദ്യാഭ്യാസത്തെ അനുകൂലിച്ചും എതിർത്തും വിദ്യഭ്യാസ വിദഗ്ദ്ധന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്.ഞായറാഴ്ചയാണ് കുവൈത്തില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.