കുവൈത്തിൽ നാളെ വരെ മഴക്ക് സാധ്യത
Update: 2023-04-12 09:19 GMT
കുവൈത്തിൽ നാളെ വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരും. ഇന്ന വൈകിട്ട് മുതൽ നാളെ പുലർച്ചെ വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക.
രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ന്യൂനമർദ്ദമാണ് മഴക്ക് കാരണം. 20 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് അൽ ഖരാവി അറിയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറായ 112ൽ വിളിക്കുവാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.