വിന്റർ വണ്ടർ ലാൻഡ് പദ്ധതി; 3.35 ലക്ഷം ദിനാർ വകയിരുത്തി കുവൈത്ത്

റോളർ കോസ്റ്റർ, വ്യത്യസ്തമായ റൈഡുകൾ, ഐസ് സ്‌കേറ്റിംഗ്, സ്‌നോ ഗെയിമുകൾ, കൺസേർട്ട് വേദി തുടങ്ങി അത്യാധുനിക, ആഡംബര കാഴ്ചകളും സൗകര്യങ്ങളുമാണ് പാർക്കിൽ ഒരുക്കുക

Update: 2022-10-13 16:33 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് വിനോദ സഞ്ചാര മേഖലയിലെ പുതിയ ആകർഷണങ്ങളായി മാറുവാൻ അൽ ഷാബ് പാർക്ക്. വിന്റർ വണ്ടർ ലാൻഡ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 3.35 ലക്ഷം ദിനാർ ധനമന്ത്രാലയം അനുവദിച്ചതായി പ്രാദേശിക പത്രമായ അൽറായി റിപ്പോർട്ട് ചെയ്തു.

ശൈത്യകാല വിനോദ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്കായി വളർച്ചയുടെ പുതിയ പാത തുറക്കുന്ന വിസ്മയങ്ങളും കൗതുകങ്ങളും നിറഞ്ഞ കാഴ്ചകൾ ഒരുക്കുന്ന പദ്ധതികളിലൂടെ രാജ്യത്തേയ്ക്ക് സന്ദർശകരെ ആകർഷിക്കുകയാണ് സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. റോളർ കോസ്റ്റർ, വ്യത്യസ്തമായ റൈഡുകൾ, ഐസ് സ്‌കേറ്റിംഗ്, സ്‌നോ ഗെയിമുകൾ, കൺസേർട്ട് വേദി തുടങ്ങി അത്യാധുനിക, ആഡംബര കാഴ്ചകളും സൗകര്യങ്ങളുമാണ് പാർക്കിൽ ഒരുക്കുക. ഈ വർഷം അവസാനത്തോടെ ഐലന്റ് പൊതുജനങ്ങൾക്ക് തുറന്ന് നൽകും. താൽക്കാലിക പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തുവാനുള്ള പ്രവൃത്തികളും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News