റമദാന്‍ ആരംഭിച്ചതോടെ കുവൈത്തില്‍ ഗതാഗത തിരക്ക് വര്‍ദ്ധിക്കുന്നു
പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാന്‍ ആരംഭിച്ചതോടെ ഗതാഗത തിരക്ക് വര്‍ദ്ധിക്കുന്നു. ആഭ്യന്തര മന്ത്രാലയം ഗതാഗത തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു.
റമദാന്‍ ആരംഭിച്ചതിന് ശേഷം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ് കുവൈത്ത്. പ്രധാന റോഡുകളിലെല്ലാം അഴിയാത്ത ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്.തിരക്ക് കുറക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ക്കായി ഫ്ലക്സിബിൾ സമയം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഫലം കണ്ടില്ല.
റോഡപകടങ്ങള്‍ കൂടാനും നിരത്തിലെ തിരക്ക് കാരണമാകുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം ഗതാഗത തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു.
തെരുവുകൾ, സെൻട്രൽ മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നിരവധിപേർ എത്തിയതിനാൽ റോഡിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. ഓരോ വർഷവും വർധിച്ചു വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിനിടെ വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.എല്ലാ പ്രധാന റോഡുകളും കാമറകൾ വഴി കൺട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും.അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ട്രാഫിക് പട്രോളിംഗ് വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.