ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനോ അപേക്ഷിക്കുന്ന തൊഴിലാളികള്‍ നേരിട്ട് ഹാജരാകണം
ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുള്ള ജീവനക്കാരന്റെ മുമ്പാകെയാണ് തൊഴിലാളി നേരിട്ട് ഹാജരാകേണ്ടത്
കുവൈത്തില്‍ ഇനി മുതല്‍ ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനോ അപേക്ഷിക്കുന്ന തൊഴിലാളികള്‍ നേരിട്ട് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുള്ള ജീവനക്കാരന്റെ മുമ്പാകെയാണ് തൊഴിലാളി നേരിട്ട് ഹാജരാകേണ്ടത്. ഇത്തരത്തില്‍ ഹാജരാകുന്നവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയൊള്ളുവെന്ന് അതോറിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക വക്താവും ഡയരക്ടറുമായ അസീല്‍ അല്‍ മസീദ് അറിയിച്ചു.
തൊഴില്‍സ്ഥാപനത്തില്‍നിന്ന് ലഭിക്കാനുള്ള സാമ്പത്തിക കുടിശ്ശിക ക്ലിയറന്‍സ് രേഖ, ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുന്നതിനോ ആവശ്യമായ അപേക്ഷ എന്നിവയും തൊഴിലാളി തന്നെ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട അതോറിറ്റിക്കു മുന്‍പില്‍ സമര്‍പ്പിക്കണം.
ബന്ധപ്പെട്ട വകുപ്പുകള്‍ ഈ ക്ലിയറന്‍സ് രേഖകള്‍ പരിശോധിച്ച ശേഷം, അതോറിറ്റി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യവസ്ഥകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അല്‍ മസീദ് സൂചിപ്പിച്ചു.