ഗുണനിലവാരമില്ലാത്ത എന്‍ജിന്‍ ഓയില്‍ ഉപയോഗിച്ച വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചുപൂട്ടി

Update: 2022-05-30 15:46 GMT
Advertising

ഗുണനിലവാരമില്ലാത്ത എന്‍ജിന്‍ ഓയില്‍ ഉപയോഗിച്ചതിന് രണ്ടു കാര്‍ വര്‍ക്ക് ഷോപ്പുകള്‍ കുവൈത്ത് വാണിജ്യമന്ത്രാലയം അടച്ചു പൂട്ടി. വാഹനങ്ങളുടെ എന്‍ജിന് കേടുവരുത്തുന്ന തരത്തില്‍ ഗുണനിലവാരം കുറഞ്ഞ എന്‍ജിന്‍ ഓയില്‍ ഉപയോഗിക്കുന്നതായി ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസഥാനത്തിലാണ് ഈ നടപടി.

വാണിജ്യമന്ത്രാലയത്തിലെ പരിശോധനാ സംഘം സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ഓയില്‍ സാമ്പിളുകള്‍ ശേഖരിച്ചു. ലബോറട്ടറി പരിശോധനല്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷോപ്പുകള്‍ അടച്ചു പൂട്ടിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News