കൂടുതൽ ബ്രാഞ്ചുകളുമായി ലല്ലുമ്മാസ്​; മൂന്ന് വർഷത്തിനുള്ളിൽ 10 ബ്രാഞ്ചുകൾ തുറക്കും

2015 മുതൽ ലല്ലുമ്മാസ് ദുബൈയിൽ കാറ്ററിങ് സേവനം നൽകി വരുന്നുണ്ട്

Update: 2023-01-21 18:49 GMT
Advertising

ദുബൈ: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യു എ ഇയിൽ പത്തു ഔട്ലറ്റുകൾ തുറക്കാൻ പദ്ധതിയിട്ട് ലല്ലുമ്മാസ് റസ്റ്റോറൻറ്​. ഫ്രാഞ്ചൈസി സ്വഭാവത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലും വിപുലീകരണത്തിന് പദ്ധതിയുണ്ടെന്ന് ലല്ലുമ്മാസ് സാരഥികൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലല്ലുമ്മാസിന്റെ രണ്ടാമത് ബ്രാഞ്ച് ദുബൈ കറാമയിൽ തുറന്നത്.

ഗുണമേന്മയുള്ള തനതു ഭക്ഷ്യവിഭവങ്ങൾക്ക് പേരുകേട്ട ലല്ലുമ്മാസ് നാലു വർഷം മുമ്പ്​ ഖിസൈസിലാണ് ആദ്യ റെസ്റ്ററന്റ് ആരംഭിച്ചത്. ഇതിനകം ലഭിച്ച വലിയ പിന്തുണയാണ്​ കൂടുതൽ​ ബ്രാഞ്ചുകളിലേക്ക്​ നീങ്ങാൻ പ്രേരണയെന്ന് ലല്ലുമ്മാസ് സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഉപഭോക്​താക്കൾക്ക്​ ഏറ്റവും മികച്ച ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്ന ദൗത്യം ​ തുടരുമെന്നും ​ ബന്​ധപ്പെട്ടവർ അറിയിച്ചു. ലല്ലുമ്മ, ലല്ലുമ്മാസ്​ ചെയർമാൻ ഡോ. അനീസ്​ ഫരീദ്​, മാനേജിങ്​ ഡയറക്​ടർ റംല ഹുസൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ദുബൈ കറാമയിൽ സെൻട്രൽ പോസ്​റ്റ്​ ഓഫീസിനും സെൻട്രൽ ഫുഡ്​ കൺട്രോൾ ലാബിനും പിറകിലായി വെള്ളിയാഴ്ചയാണ് ​ ലല്ലുമ്മാസ്​ രണ്ടാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത് ​. ആളുകളുടെ ആരോഗ്യത്തിന് ദോഷകരമാകുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്നതാണ് നയമെന്നും തനത് കേരളീയ വിഭവങ്ങൾക്ക് അന്താരാഷ്ട്ര സ്വഭാവം നൽകാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ലല്ലുമ്മാസ് സാരഥികൾ പറഞ്ഞു.

2015 മുതൽ ലല്ലുമ്മാസ് ദുബൈയിൽ കാറ്ററിങ് സേവനം നൽകി വരുന്നുണ്ട്. 2018 ൽ ആണ്​ ഖിസൈസ് ഗ്രാൻറ് സർവീസ് സെൻററിന് സമീപം ലല്ലുമ്മാസ്​പ്രവർത്തനം തുടങ്ങിയത്​.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News