കുവൈത്തിൽ പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ച് ലുലു എക്സ്ചേഞ്ച്

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് ലോകത്തുടനീളമുള്ള ശാഖകളുടെ എണ്ണം 264 ആയി ഉയര്‍ന്നു

Update: 2022-12-17 18:58 GMT
Advertising

കുവൈത്ത് സിറ്റി: പ്രമുഖ കറൻസി എക്‌സ്‌ചേഞ്ച് സഥാപനമായ ലുലു എക്സ്ചേഞ്ച് സാൽമിയയിലും മംഗഫിലുമായി പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചു . മുതിർന്ന കമ്പനി മാനേജ്മെന്റിന്റെ സാന്നിധ്യത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇതോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് ലോകത്തുടനീളമുള്ള ശാഖകളുടെ എണ്ണം 264 ആയി ഉയര്‍ന്നു.

സാൽമിയയിലെ നാലാമത്തെയും മംഗഫിലെ മൂന്നാമത്തെയും ശാഖയാണിത്. ഇതോടെ കുവൈത്തിൽ ലുലു എക്‌സ്‌ചേഞ്ച് ശാഖകളുടെ എണ്ണം 31 ആയി ഉയര്‍ന്നു. നവീനമായ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും മികച്ച സേവനമാണ് ഉപഭോക്താക്കൾക്ക് ലുലു എക്സ്ചേഞ്ച് നല്‍കുന്നത്. 2023 ല്‍ കുവൈത്തില്‍ പുതിയ അഞ്ച് ശാഖകള്‍ കൂടി തുറക്കുമെന്നും കുവൈത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ്‌ ഹാരിസ്,ലുലു എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ഷൈജു മോഹന്‍ദാസ്‌,ജനറല്‍ മാനേജര്‍ സുബൈര്‍ തയ്യില്‍, ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ഷഫാസ് അഹമദ് തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News