ദുബൈയിലേക്ക് മടങ്ങാന്‍ വാക്‌സിനേഷന്‍ വേണ്ട
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാമെന്ന് നേരത്തെ വിമാനകമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു
Update: 2021-08-09 11:05 GMT
ദുബൈ റസിഡന്‍സ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വാക്‌സിനേഷന്‍ ഇല്ലാതെ മടങ്ങാം. ജി.ഡി.ആര്‍.എഫ്.എ അനുമതി വേണം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര്‍ ഫലവും വേണം. എയര്‍ വിസ്താര, ഫ്‌ളൈ ദുബൈ വിമാനകമ്പനികളുടേതാണ് അറിയിപ്പ്.
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാമെന്ന് നേരത്തെ വിമാനകമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം.