ലോക ജനാധിപത്യ സൂചികയിൽ ഗൾഫ് മേഖലയിൽ ഒമാന് മൂന്നാം സ്ഥാനം
ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇൻഫർമേഷൻ യൂനിറ്റാണ് പട്ടിക തയാറാക്കിയിരിക്കുന്നത്
Update: 2023-02-06 19:06 GMT
ഒമാൻ: കഴിഞ്ഞ വർഷത്തെ ലോക ജനാധിപത്യ സൂചികയിൽ ഗൾഫ് മേഖലയിൽ ഒമാൻ മൂന്നാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇൻഫർമേഷൻ യൂനിറ്റാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
ലോക ജനാധിപത്യ സൂചികയിൽ ആഗോളാടിസ്ഥാനത്തിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമാൻ 125ൽ എത്തി. 2021ൽ 130ാം സ്ഥാനത്തായിരുന്നു ഒമാൻ. ലോക ജനാധിപത്യ സൂചികയിൽ ഗൾഫ് മേഖലയിൽ ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമം കുവൈത്തും ഖത്തറുമാണുള്ളത്. യു.എ.ഇ നാലാമതും ബഹ്റൈൻ അഞ്ചാം സ്ഥാനത്തുമാണ് വരുന്നത്.സൗദി അറേബ്യ ആറാം സ്ഥാനത്താണുള്ളത്. ആഗോളതലത്തിൽ നോർവേയാണ് സൂചികയിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡും അയർലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആണ് ഉള്ളത്. അഫ്ഗാനിസ്ഥാൻ അവസാന സ്ഥാനത്തും മ്യാന്മർ തൊട്ടുമുന്നിലുമാണുള്ളത്.