ഒമാനില്‍ ഒരാഴ്ചയായി തുടരുന്ന മഴയില്‍ ഇതുവരെ മരിച്ചത് 16 പേര്‍
ഇന്ത്യയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ഒമാനില്‍ കനത്ത മഴ ലഭിച്ചത്
ഒമാനില്‍ ഒരാഴ്ചയായായി തുടരുന്ന മഴയില്‍ വിവിധ ഗവര്‍ണറേറ്റുകളിലായി ഇതുവരെ 16 പേര്‍ മരിച്ചു. മഴക്കെടുതി കൂടുതല്‍ ബാധിക്കുന്ന വാദികളിലും ബീച്ചുകളിലുമാണ് കുട്ടികളുള്‍പ്പെടെ ഇത്രയും ആളുകള്‍ മരിച്ചത്.
ഒമാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 40ല്‍ അധികം ആളുകളെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെയും റോയല്‍ ഒമാന്‍ പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദത്തിന്റെ ഫലമായാണ് ഒമാനില്‍ മഴ ലഭിച്ചത്.
കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞ് കവിയുമെന്നും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ മുന്നറിയിപ്പുകളെ അവഗണിച്ചതാണ് അപകടത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായത്. ഇതിനിടെ ബലിപെരുന്നാള്‍ കൂടി വന്നതോടെ ഒമാനിലെ ബീച്ചുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളലിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
ഇത്തരം സ്ഥലങ്ങളില്‍നിന്നെല്ലാം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെതയ്തതോടെ ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഞായറാഴ്ച സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീരുമാനിക്കുകയായിരുന്നു. അതേസമയം, വിവിധ ഗവര്‍ണറേറ്റുകളില്‍ സി.ഡി.എയുടെയും ആര്‍.ഒ.പിയുടേയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടന്ന് കൊണ്ടിരിക്കുകയാണ്.