ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 424 പേര്‍ക്ക് മോചനം
Update: 2022-04-28 07:28 GMT
ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 424 പേര്‍ക്ക് മോചനം. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്റെ 'ഫാക് കുറുബാ' പദ്ധതി മുഖാന്തരമാണ് മോചനം സാധ്യമായത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് 160 പേരെയാണ് ജയില്‍ മോചിപ്പിച്ചത്.
നേരത്തെ 447 ആളുകളെ പദ്ധിതിയിലൂടെ മോചിപ്പിച്ചിരുന്നു. ഇതോടെ ആകെ മോചിതരായവരുടെ എണ്ണം 817 ആയി. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലായവരെ മോചിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ.
പൊതു ജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ജയില്‍ മോചിതരായിരിക്കുന്നത്.