സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
30 വർഷത്തിലധികം സലാലയിൽ ജോലി ചെയ്തിരുന്നു
Update: 2024-12-12 07:27 GMT
സലാല: 30 വർഷത്തിലധികം സലാലയിൽ ജോലി ചെയ്തിരുന്ന മലപ്പുറം തിരൂർ ചെമ്പ്ര സ്വദേശി കോയ (74) നാട്ടിൽ നിര്യാതനായി. ഇന്ന് രാവിലെയാണ് മരണം. കടുത്ത പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹം ചികിത്സയിലായിരുന്നു. ഒമാനി വീട്ടിൽ ലേബറായിരുന്നു. അഞ്ച് വർഷം മുമ്പാണ് സലാലയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്.
ഭാര്യ സൈനബ. നാല് മക്കളാണുള്ളത്. മകൻ ഹബീബ് സലാല അറബ്‌ടെക്കിൽ ജോലി ചെയ്തുവരുന്നു. മൃതദേഹം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് നാല് മണിക്ക് ചെമ്പ്ര ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.