വേഗത്തിൽ മെഗാമിൻസ് ക്യൂബ് സോൾവ് ചെയ്തു; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഒമാനിലെ മലയാളി വിദ്യാർത്ഥി

2 മിനിറ്റ്, 38 സെക്കൻഡ് 87 മില്ലി സെക്കന്റിനുളളിലാണ് ആഖിൽ ക്യൂബ് സോൾവ് ചെയ്ത് റെക്കോർഡ് നേടിയത്

Update: 2024-12-08 16:57 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഏറ്റവും വേഗത്തിൽ മെഗാമിൻസ് ക്യൂബ് സോൾവ് ചെയ്തതിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുമായി ഒമാനിലെ മലയാളി വിദ്യാർത്ഥി ആഖിൽ മുഹമ്മദ്. 14 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഫാസിലിന്റെയും ഫാത്തിമ ഫാസിലയുടെയും രണ്ടാമത്തെ മകനാണ് ആഖിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ. 2 മിനിറ്റ്, 38 സെക്കൻഡ് 87 മില്ലി സെക്കന്റിനുളളിലാണ് ആഖിൽ ക്യൂബ് സോൾവ് ചെയ്ത് റെക്കോർഡ് നേടിയത്.

അഞ്ചാം വയസുമുതൽ ക്യൂബ് സോൾവ് ചെയ്യാൻ തുടങ്ങിയ ആഖിൽ ഇതിനോടകം മെഗാമിൻസ് ക്യൂബ്, മാസ്റ്റർമോർഫിക്‌സ് ക്യൂബ്,ഫിഡ്ജറ്റ് ബോൾ, ആക്‌സിസ് ക്യൂബ്, ട്വിസ്റ്റഡ് ക്യൂബ്, എന്നിങ്ങനെ 25ലധികം വ്യത്യസ്ത ക്യൂബുകൾ കുറഞ്ഞ സമയത്തിൽ സോൾവ് ചെയ്യുന്നതിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. നിരന്തര പരിശീലനത്തിലൂടെയാണ് മകൻ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതെന്ന് പിതാവ് മുഹമ്മദ് ഫാസിൽ പറയുന്നു.

മബെല ഇന്ത്യൻ സ്‌കൂളിലെയും മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയിലെയും നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആഖിൽ. നിരവധി പാഠ്യപാഠ്യേതര വിഷയങ്ങളിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മെഗാമിൻസ് ക്യൂബ് കുറഞ്ഞ സമയം കൊണ്ട് സോൾവ് ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കുകയാണ് ആഖിലിന്റെ അടുത്ത ലക്ഷ്യം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News