കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
ഹ്യദയാഘാതത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു
Update: 2022-04-11 15:05 GMT
സലാല: കോഴിക്കോട് നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ് ( 55) സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 28 വർഷമായി സലാല മിൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. ഭാര്യ അസ്മ മക്കൾ, റാനിഷ്,ഫർഹാന. നിയമ നടപടികൾക്ക് ശേഷം മ്യതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു