ഒമാനിലെ കസാഈനിൽ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് 'സിലാൽ' എന്ന പേരിലാണ് അറിയപ്പെടുക

Update: 2024-07-01 13:21 GMT
Advertising

മസ്‌കത്ത്: ആധുനിക സൗകര്യങ്ങളോടെ ഒമാനിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് ബർക്ക വിലായത്തിലെ കസാഈനിൽ പ്രവർത്തനമാരംഭിച്ചു. പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളെല്ലാം ഒറ്റ കുടക്കീഴിലായി എന്നത് പുതിയ മാർക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. 170 മൊത്ത വ്യാപാര സ്ഥാപനങ്ങളാണ് മാർക്കറ്റൽ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് 'സിലാൽ' എന്ന പേരിലാണ് അറിയപ്പെടുക.

അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിലകൊള്ളുന്നത്. മവേല സെൻട്രൽ മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളാണ് പുതിയ മാർക്കറ്റിൽ ഉള്ളത്. സ്ഥാപനങ്ങൾ അടുത്തടുത്തായതിനാൽ ഉപഭോക്താക്കൾക്ക് യഥേഷ്ടം ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. കൂടാതെ മാർക്കറ്റിനടുത്തായി 3000 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗകര്യങ്ങൾ വർധിച്ചതിനാൽ ഒമാൻ സ്വദേശികൾ ഉൾപ്പെടെ നിരവധി പുതിയ വ്യാപാരികൾ മാർക്കറ്റിൽ കടകൾ ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News