കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് മരിച്ചത്

Update: 2024-10-06 16:54 GMT

അശ്വിൻ

Advertising

മസ്‌കത്ത്: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് തെക്കൻ ഷർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്. അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ്.

അവിവാഹിതനായ അശ്വിൻ ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്. അൽ കാമിലെ സ്‌പെയർ പാർട്‌സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരി: അങ്കിത. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News