സലാലയിൽ ബി ഫിറ്റ് ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്തു
Update: 2024-01-11 05:49 GMT
വിപുലമായ സൗകര്യങ്ങളോടെ ബിഫിറ്റ് ഫിറ്റ്നെസ് സെന്റർ സലാല സെന്ററിൽ ഉദ്ഘാടനം ചെയ്തു. ബദർ സമ ആശുപത്രിക്ക് സമീപം അൽ ഹമാദി കോൾഡ് സ്റ്റോറേജിന് എതിർ വശമാണ് ബി ഫിറ്റ് പ്രവർത്തനം ആരംഭിച്ചത്.
ഷബീബ് അലിമഹാദ് ഗവാസ് അൽ കതീരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ അൻസാർ കെ.പി, സാബിർ കെ.പി എന്നിവരും സംബന്ധിച്ചു. സലാലയിൽ പരിചയ സമ്പന്നനായ അരുൺവിജയ് എന്ന മലയാളിയാണ് മുഖ്യ പരിശീലകൻ. മാസം പത്ത് റിയാലാണ് ഫീസ് ഈടാക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴ് മാസത്തേക്ക് നാൽപത് റിയാൽ എന്ന നിരക്കിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും നവീനമായ ഫിറ്റ് നെസ് ഉപകരണങ്ങളോടെയുള്ള കേന്ദ്രം രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ രാത്രി ഒരു മണി വരെയുമാണ് പ്രവർത്തിക്കുക. ഉദ്ഘാടന ചടങ്ങിൽ റാണിയ ജനറൽ മാനേജർ കലാധരനും സംബന്ധിച്ചു.