ബെന്നി ബെഹന്നാൻ എം.പി ഗൾഫ് മാധ്യമം ഓഫീസ് സന്ദർശിച്ചു
ഗൾഫ് മാധ്യമത്തിന്‍റെ സ്നേഹോപഹാരം ബെന്നി ബെഹന്നാൻ എം.പിക്ക് റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ കൈമാറി
Update: 2022-10-23 17:59 GMT
മസ്‌ക്കത്ത്: ഒമാനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ബെന്നി ബെഹന്നാൻ എം.പി ഗൾഫ് മാധ്യമം ഓഫീസ് സന്ദർശിച്ചു. ഗൾഫ് മാധ്യമത്തിന്‍റെ സ്നേഹോപഹാരം ബെന്നി ബെഹന്നാൻ എം.പിക്ക് റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ കൈമാറി. ഒ.ഐ.സി.സി മുൻ പ്രസിഡന്‍റ് സിദ്ദീഖ് ഹസ്സൻ, അനീഷ് കടവിൽ, ഹൈദ്രോസ് പുതവന, അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോർഡിനേറ്റർ മുഹമ്മദ് നവാസ് തുടങ്ങിയവർ സംബന്ധിച്ചു.