ഒമാനിൽ മത്സ്യ വ്യവസായ മേഖലയിൽ വൻ കുതിപ്പ്

മത്സ്യ ഫാക്ടറികളുടെ എണ്ണം 114 ആയി ഉയർന്നു

Update: 2024-07-17 10:56 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത് : ഒമാനിലെ മത്സ്യ വ്യവസായം ശക്തമായ വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ രാജ്യത്തെ മത്സ്യ ഫാക്ടറികളുടെ എണ്ണം 114 ആയി ഉയർന്നു. സുസ്ഥിര വികസനം, സമ്പദ് വ്യവസ്ഥയിൽ വൈവിധ്യവത്കരണം, മത്സ്യ വ്യവസായത്തിൽ നൂതനത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂല്യവർദ്ധിത മത്സ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ഈ ഫാക്ടറികൾ പ്രധാന പങ്കുവഹിക്കുന്നു. ഓമാൻ വിഷൻ 2040 ലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായകരമാകും.

മത്സ്യ വ്യവസായ മേഖലയിൽ ഒമാൻ അഭിമാനകരമായ പുരോഗതി കൈവരിച്ചതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ വകുപ്പ് അറിയിച്ചു. ഭക്ഷ്യ സുരക്ഷയും മത്സ്യ സമ്പത്തിന്റെ ഫലപ്രദമായ ഉപയോഗവും ഉറപ്പാക്കുന്നതിൽ ഈ മേഖല നിർണായക പങ്കു വഹിക്കുന്നു. മത്സ്യ വ്യവസായം ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നാണെന്ന് വകുപ്പ് ഊന്നിപ്പറഞ്ഞു.

114 ഫാക്ടറികളിൽ 81 എണ്ണത്തിനും മത്സ്യ ഗുണനിലവാര നിയന്ത്രണവും കയറ്റുമതി സർട്ടിഫിക്കറ്റും ലഭിച്ചു. ഇത് ഒമാനി മത്സ്യ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും അന്തർദേശീയ നിലവാരത്തിൽ ഉറപ്പാക്കുകയും ആഗോള വിപണികളിലേക്കുള്ള കയറ്റുമതി സാധ്യത വർധിപ്പിക്കുകയും ചെയ്യും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News