ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; ആളപായമില്ല

ഉരുവിലുണ്ടായിരുന്ന പതിമൂന്ന് ഇന്ത്യൻ ഉരു ജീവനക്കാരും രക്ഷപ്പെട്ടു

Update: 2024-09-16 12:00 GMT
Advertising

ദുഖം: ദുബൈയിൽ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയിൽ വെച്ച് കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. ഗുജറാത്ത്, യു.പി സ്വദേശികളായ പതിമൂന്ന് ജീവനക്കാർ ഉരുവിലുണ്ടായിരുന്നു. എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരിപ്പോൾ ലക്ക്ബി പൊലിസ് സ്റ്റേഷനിലാണ് . ഇവർക്ക് നാട്ടിലേക്ക് പോകാൻ ആവശ്യമായ രേഖകൾ ശരിയായി വരികയാണെന്ന് കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം ,മസ്കത്ത് ,അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ, മരം ,ഭക്ഷ്യ വസ്തുക്കൾ ,മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത് . സെപ്തംബർ 14 ശനി വൈകിട്ട് മൂന്ന് മണിക്ക് ലക്ക്ബിക്ക് സമീപം ഉൾക്കടലിൽ വെച്ചാണ് തീ പിടിച്ചത്. ഒറ്റ എഞ്ചിൻ ഉരു ഗബോനീസ് റിപ്പബ്ളികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News