ഒമാനിൽ രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും
മലയാളവിഭാഗം 25ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 25ഇന പരിപാടികളിലെ രണ്ടാമത്തെ രക്തദാനക്യാമ്പ് ISC മൾട്ടിപർപ്പസ് ഹാളിൽ നടന്നു
Update: 2022-01-07 20:08 GMT
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം രജത ജൂബിലിയോടനുബന്ധിച്ച് രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മലയാളവിഭാഗം 25ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 25ഇന പരിപാടികളിലെ രണ്ടാമത്തെ രക്തദാനക്യാമ്പ് ISC മൾട്ടിപർപ്പസ് ഹാളിൽ വെച്ച് നടന്നു. മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
ഒമാനിലെ രക്ത ബാങ്കിലെ കുറവ് പരിഹരിക്കുന്നതിനായി 70 യൂണിറ്റ് രക്തം ശേഖരിച്ച് നൽകിയെന്ന് കൺവീനർ പി ശ്രീകുമാർ പറഞ്ഞു. ക്യാമ്പിന് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പ്രസാദ് കാരണവർ, ജോയിൻ സെക്രട്ടറി കൃഷ്‌ണേന്ദു, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അജിത് കുമാർ, ആതിര ഗിരീഷ്, ടീന ബാബു, സുനിൽകുമാർ, ഷഹീർ അഞ്ചൽ എന്നിവർ നേതൃത്വം നൽകി.