ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയിൽ വൻ കുതിപ്പ്; ആസ്തിയിൽ 10.8% വർധനവ്
ഇസ്ലാമിക് ബാങ്കുകളുടെ ആകെ ആസ്തി 7.9 ബില്യൺ റിയാലിലെത്തി
മസ്‌കത്ത്: ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ 10.8 ശതമാനത്തിന്റെ വർധന. ഇസ്ലാമിക് ബാങ്കുകളുടെ ആകെ ആസ്തി 7.9 ബില്യൺ റിയാലിലെത്തി. ഇത് സുൽത്താനേറ്റിലെ ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയുടെ 18.4 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളിലെയും ഇസ്ലാമിക് വിൻഡോകളിലെയും നിക്ഷേപം 17.6% വർധിച്ച് 6.4 ബില്യൺ ഒമാനി റിയാലിലും എത്തിയിട്ടുണ്ട്. കോവിഡിന് ശേഷം ഇസ്ലാമിക് ബാങ്കുകൾക്ക് മൂലധനം വർധിക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ നിക്ഷേപവും ഉയർന്നിട്ടുണ്ട്. ഇതും വളർച്ചക്ക് പ്രധാന കാരണമാണ്.
2024 മുതൽ 2030 കാലത്തേക്ക് ബാങ്ക് നിരവധി വികസനങ്ങൾ നടപ്പാക്കുന്നുണ്ട്. ഇസ്‌ലാമിക് ഫൈനാൻസ് ചെറുകിട ഇടത്തരം പദ്ധതികൾക്ക് സഹായം നൽകൽ എന്നിവ ഇതിൽ ഉൾപ്പെടും. ചില സധാരാണ ബാങ്കുകളുടെ ശാഖകൾ ഇസ്‌ലാമിക ബാങ്കായി മാറ്റുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒമാനിൽ മറ്റ് ജിസിസിയെക്കാൾ ഇസ്‌ലാമിക് ബാങ്കിങിന് വളർച്ചയുണ്ട്. ഒമാൻ ഇസ്‌ലാമിക് ബാങ്ക് വർഷത്തിൽ 88 പോയിന്റ് വളർച്ചയാണ് കാണിക്കുന്നത്. ബാങ്കിൻറ കാര്യക്ഷമതയും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സ്ഥിരതയുമാണ് ഇതിന് കാരണം. ഒമാൻ മെത്തം ഇസ്‌ലാമിക് ബാങ്കിങിന് 100 ശാഖകളാണുള്ളത്.