ബ്രിട്ടീഷ് ഫുഡ് വീക്കിന് ഒമാനിലെ ലുലുവിൽ തുടക്കമായി
ഒമാനിലുടനീളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ ആണ് പ്രമോഷനൽ ക്യാമ്പയിൻ നടക്കുന്നത്
ഒമാനിൽ ലുലുവിൽ ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ രുചി കൂട്ടുകളുമായി ബ്രിട്ടീഷ് ഫുഡ് വീക്കിന് തുടക്കമായി. ഒമാനിലുടനീളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ ആണ് പ്രമോഷനൽ ക്യാമ്പയിൻ നടക്കുന്നത്. ബ്രിട്ടനിൽ നിന്നും വടക്കൻ അയർലൻഡിൽ നിന്നുമുള്ള ഉൽപന്നങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ് ബ്രിട്ടീഷ് ഫുഡ് വീക്കിലൂടെ ലുലു ഒരുക്കിയിരിുകന്നത്. ബ്രിട്ടീഷ് എംബസിയുടെ പിന്തുണയോടെ നടക്കുന്ന പരിപാടി ലുലു അവന്യൂസ് മാളിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനും കോൺസൽ ജനറലുമായ ജെയിംസ് ഗോൾഡ്മാൻ, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ മൈക്ക് ഐലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
യു.കെയുടെ തനത് രുചി ഒമാനിലേക്ക് കൊണ്ടുവരുന്നതിനായി ചീസ്, ധാന്യങ്ങൾ, പാചക ചേരുവകൾ, ബിസ്‌ക്കറ്റുകൾ, പലഹാരങ്ങൾ, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ വിപുലമായ ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. പാൽ, റൊട്ടി, ചീസ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മുതൽ ബ്രിട്ടീഷ് ഫൈൻ ടീ, ചോക്ലേറ്റുകൾ, പേസ്ട്രികൾ, സോസുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾവരെ കാമ്പയിനിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഫുഡ് വീക്കിന് എല്ലായ്പ്പോഴും ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് ലുലു ഗ്രൂപ്പ് ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു.ഒമാനിലെ പ്രാദേശിക, പ്രവാസി കമ്മ്യൂണിറ്റികളിലേക്ക് മികച്ച ബ്രിട്ടീഷ് ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ബ്രിട്ടീഷ് ഫുഡ് വീക്ക് മാറുമെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്‌സ് റീജിയനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു.