ക്രിപ്‌റ്റോ കറൻസി നിയമ വിരുദ്ധമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

ആളുകൾക്ക് ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ മെസേജുകളും മറ്റ് സന്ദേശങ്ങളും വരുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്

Update: 2022-11-05 18:15 GMT
Advertising

ഒമാനിൽ ക്രിപ്‌റ്റോ കറൻസി നിയമ വിരുദ്ധമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. സ്വദേശികളും വിദേശികളുമായി നിരവധി ആളുകൾക്ക് ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ മെസേജുകളും മറ്റ് സന്ദേശങ്ങളും വരുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ കറൻസികളിൽ വ്യാപാരം നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനത്തിനോ മറ്റോ യാതൊരു അധികാരവും ലൈസൻസും നൽകിയിട്ടില്ല. അത്തരം കറൻസികളും സമാന ഉൽപ്പന്നങ്ങളും സ്വന്തമാക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നത് പണമായി കണക്കാക്കുകയില്ലെന്നും ബാങ്കിങ് നിയമത്തിന്റെ പരിരക്ഷയ്ക്ക് വിധേയമല്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. ഡിജിറ്റൽ അല്ലെങ്കിൽ വിർച്വൽ പണമാണ് ക്രിപ്‌റ്റോ കറൻസി. ഭൗതിക രൂപമില്ലാത്ത ഇവ ലോകത്ത് എവിടെനിന്നും എവിടേക്ക് വേണമെങ്കിലും എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലും കൈമാറ്റം ചെയ്യാം എന്നതാണ് പ്രത്യേകത. ആദ്യമായി രൂപംകൊണ്ട ക്രിപ്‌റ്റോ കറൻസിയാണ് ബിറ്റ്‌കോയിൻ.


Full View

Central Bank of Oman says cryptocurrency is illegal

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News