ഒമാനിലെ അൽഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും തീവ്ര മഴക്കും ഇടിമിന്നലിനും സാധ്യത

ഒക്ടോബർ 6 മുതൽ ഒക്ടോബർ 9 വരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

Update: 2024-10-05 11:00 GMT
Advertising

മസ്കത്ത്: ഒമാനിലെ അൽഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴക്ക് സാധ്യയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2024 ഒക്ടോബർ 6 ഞായർ മുതൽ ഒക്ടോബർ 9 ബുധനാഴ്ച വരെയാണ് മഴയുണ്ടാവുക. ഇത് വാദികളിലും മലയിടുക്കുകളിലും ഒഴുക്ക് വർധിക്കാനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നു അധികൃതർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ടവർ മുന്നറിയിപ്പുനൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News