ഒമാനിൽ അനുമതിയില്ലാതെ പണപിരിവ് നടത്തുന്നത് കുറ്റകരം

കുറ്റകാർക്ക് തടവും പിഴയുമടക്കുമുള്ള ശിക്ഷ ലഭിക്കും

Update: 2024-08-28 07:40 GMT
Advertising

മസ്കത്ത്: ഒമാനിൽ അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് കുറ്റകരമാണെന്ന് സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ പണപിരിവ് നടത്തുന്നത് ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൽ 299, 300 പ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അനുമതിയില്ലാതെ പണംപിരിക്കുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. ഒമാനിലോ വിദേശത്തോ ഉപയോഗിക്കാനുള്ള പണപിരിവാണെങ്കിലും അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കനാവുകയുളളുവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ആർട്ടിക്കിൾ 299 പ്രകാരം ലൈസൻസില്ലാതെ പണം പിരിച്ചാൽ ഒരു മാസം മുതൽ മുന്ന് മാസം വരെ തടവും 200 റിയാൽ മുതൽ 600 റിയാൽ വരെ പിഴയും ചുമത്തും. ആർട്ടിക്കിൾ 300 പ്രകാരം ലൈസൻസില്ലാതെ പണംപിരിക്കുകകയും അത് ഒമാൻ പുറത്തേക്ക് അയക്കുകയും ചെയ്താൽ മുന്ന്മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴയും ഇടാക്കും. നിയപരമായി അംഗീകരിച്ച ക്ലബുകൾക്കും സംഘടനകൾക്കും മന്ത്രാലയത്തിന്റെ അനുമതിയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം പിരിക്കാനാവും. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തവരുംകൃത്യമായ ചാരിറ്റിലക്ഷ്യവുമുള്ളവർക്കാണ് ഇത്തരത്തിൽ പണം പിരിക്കാനാവുക.

സാമൂഹ്യ സംരംഭങ്ങളെ സഹായിക്കുന്നതിന് ചാരിറ്റബിൾ സംഭാവനകൾക്കായി ജൗദ് എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഒമാനിലെ ചാരിറ്റബിൾ സംഘടനകൾക്കും സന്നദ്ധസേവകർക്കും സൂരക്ഷിതമായി ഇ പെയ്‌മെന്റ് വഴി പണം കൈമാറാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്ലാറ്റ് ഫോം അവസരമൊരുക്കും. സംഭാവന പ്രക്രിയ കാര്യക്ഷമമാക്കാനും ഫണ്ട് യഥാർത്ഥ ആവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. അനുമതിയില്ലാതെ പണം പിരിക്കുന്നത് തടയാനും ചാരിറ്റി പ്രവർത്തനങ്ങൾക്ക് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് നിയന്ത്രണം ലക്ഷ്യമിടുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News