ദാറുൽ ഹുദാ ഹുദവി കോഴ്‌സ്: ഒമാനിൽ ആദ്യമായി പരീക്ഷാ കേന്ദ്രം നിലവിൽ വന്നു

രജിസ്‌ട്രേഷൻ മാർച്ച് 26 വരെ

Update: 2025-03-22 10:02 GMT
Editor : Thameem CP | By : Web Desk
ദാറുൽ ഹുദാ ഹുദവി കോഴ്‌സ്: ഒമാനിൽ ആദ്യമായി പരീക്ഷാ കേന്ദ്രം നിലവിൽ വന്നു
AddThis Website Tools
Advertising

മസ്‌കത്ത്: ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാലയുടെ ഹുദവി കോഴ്‌സ് അഭ്യസിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒമാനിൽ ആദ്യമായി ഡാറ്റ് പരീക്ഷാ കേന്ദ്രം നിലവിൽ വന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിദ്യാർഥികൾക്ക് പരീക്ഷ എളുപ്പത്തിൽ എഴുതാൻ സഹായകമാകുന്ന രീതിയിൽ തലസ്ഥാന നഗരിയിലാണ് പരീക്ഷാ സെന്റർ ഒരുക്കിയിരിക്കുന്നത്. ഈ വർഷം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ അഞ്ചാം ക്ലാസ് പരീക്ഷ വിജയിച്ച 12 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഇതോടൊപ്പം, രജിസ്‌ട്രേഷന്റെ അവസാന തീയതി മാർച്ച് 26 വരെ നീട്ടിയിട്ടുണ്ട്. യോഗ്യരായ വിദ്യാർഥികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഹാദിയ ഒമാൻ കോഡിനേഷൻ കമ്മറ്റിയുടെയും മസ്‌കത്ത് സുന്നി സെന്ററിന്റെയും മേൽനോട്ടത്തിലും സഹകരണത്തിലുമാണ് പരീക്ഷ നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റുവിയിലെ മൻബഉൽ ഹുദാ മദ്‌റസയാണ് പരീക്ഷാ കേന്ദ്രം. കൂടുതൽ വിവരങ്ങൾക്ക് +968 7853 4669, +968 9671 2540 നമ്പറുകളിൽ ബന്ധപ്പെടുക.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News