ടിസ, തുംറൈറ്റിൽ ഇഫ്‌താർ സ്നേഹവിരുന്നു ഒരുക്കി
ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താൽ ടിസ അംഗങ്ങളും, സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും, ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു
Update: 2025-03-20 20:14 GMT


തുംറൈറ്റ് : ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ( ടിസ) തുംറൈത്തിൽ സമൂഹ നോമ്പ് തുറ നടത്തി. ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ നോമ്പുതുറയിൽ ടിസ അംഗങ്ങളും, സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും, ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.പ്രസിഡൻ്റ് ഷജീർ ഖാൻ നേതൃത്വം നൽകി. ഡോ: കെ.സനാതനൻ , രാകേഷ് കുമാർ ജാ, കെ.ഷൗക്കത്തലി,റസൽ മുഹമ്മദ്, വി.പി. അബ്ദുസലാം ഹാജി എന്നിവർ സംബന്ധിച്ചു. കൺവീനർ രാജേഷ് പട്ടോണ, ഷാജി പി പി, ബൈജു തോമസ്, അബ്ദുൽ സലാം, ബിനു പിള്ള, പ്രശാന്ത്, പ്രസാദ് സി വിജയൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സംഗമം നിയന്ത്രിച്ചു.