ഒ.ഐ.സി.സി ഒമാൻ അഡ്‌ഹോക് കമ്മിറ്റിയിൽ പൊട്ടിത്തെറി: ഹൈദ്രോസ് പതുവന രാജിവച്ചു

ഒ.ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റി ഏതാനും മാസങ്ങൾക്കു മുൻപ് കെ.പി.സി.സി പിരിച്ചു വിടുകയും, പകരം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു

Update: 2022-04-24 19:52 GMT
Editor : afsal137 | By : Web Desk
Advertising

ഒമാനിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പിരിച്ചുവിട്ട് രൂപവത്കരിച്ച അഡ്ഹോക്ക് കമ്മിറ്റി ഏകാധ്യപത്യപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ഒ.ഐ.സി.സി മുൻ ഭാരവാഹികൾ. വാർത്താസമ്മേളനത്തിലായിരുന്നു മുൻ ഭാരവാഹികളുടെ പ്രതികരണം. ഏകാധ്യപത്യ നിലപാടിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി അഡ്‌ഹോക്ക് കമ്മിറ്റിയിൽനിന്ന് ഹൈദ്രോസ് പതുവന രാജിവച്ചു.

ഒ.ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റി ഏതാനും മാസങ്ങൾക്കു മുൻപ് കെ.പി.സി.സി പിരിച്ചു വിടുകയും, പകരം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റി കൺവീനറും ഗ്ലോബൽ ചെയർമാനും സംഘടനയിൽനിന്ന് രാജിവെച്ച് പുറത്തുപോയ മുൻസെക്രട്ടറിയും വ്യക്തി വിരോധം തീർക്കാനാണ് കമ്മറ്റിയെ ഉപയോഗിക്കുന്നത് ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്ന് ഹൈദ്രോസ് പതുവന പറഞ്ഞു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി മുൻ അധ്യക്ഷൻ സിദ്ദിക്ക് ഹസ്സൻ അടക്കമുള്ളവരെ വാർത്ത സമ്മേളനം നടത്തി വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തിട്ടുള്ള ആളുകളുടെ ചട്ടുകങ്ങൾ ആയാണ് ഇപ്പോഴത്തെ അഡ്ഹോക്ക് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഇതിനെതിരെ പലവട്ടം അഡ്ഹോക്ക് കമ്മിറ്റി ചെയർമാനോട് പരാതി പറഞ്ഞു എങ്കിലും അതിനോടെല്ലാം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും ഹൈദ്രോസ് പതുവന പറഞ്ഞു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News