ഒമാനിൽ വിവാഹ മോചന കേസുകൾ കുത്തനെ ഉയരുന്നു

Update: 2023-07-17 20:29 GMT
Advertising

ഒമാനിൽ വിവാഹ മോചന കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 11 വിവാഹ മോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഒമാനിൽ കഴിഞ്ഞ വർഷം 4,160 വിവാഹ മോചന കേസുകളാണ് നടന്നത്. 2021ൽ 3,837 വിവാഹ മോചന കേസുകളും റിപ്പോർട്ട് ചെയ്തു . വിവാഹ മോചന കേസുകൾ വർധിക്കുന്നതിന് നിരവധി കാരണങ്ങളുള്ളതായി വിലയിരുത്തപ്പെടുന്നു.

സാമൂഹിക മാധ്യമങ്ങൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് സജീവമാവൽ എന്നിവ പ്രധാന കാരണങ്ങളായി കണക്കാക്കുന്നു. ഒമാന്റെ അതിവേഗത്തിലുള്ള അധുനിക വത്ക്കരണവും നഗരവൽകരണവും ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസ മുണ്ടക്കാനും വിവാഹ മോചനത്തിലേക്ക് നയിക്കാനും കാരണമാക്കിയിട്ടുണ്ട്.

സ്ത്രീകൾ കൂടുതൽ സ്വതന്ത്രരാവുകയും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ എത്തുകയും ചെയ്മതതോടെ വിവാഹ മോചന വിഷയത്തിൽ സ്വന്തമായ തീരുമാനം എടുക്കാൻ കഴിയുന്നതും വിവാഹ മോചനം വർധിക്കാൻ കാരണമായി. ഓൺലൈൻ ബന്ധങ്ങൾ വളരുകയും സ്വകാര്യ സംഭാഷണങ്ങളിലേക്ക് നീങ്ങുകയും ഇവരുമായി വ്യക്തി ബന്ധങ്ങൾ വളരുകയും നിലവിലെ വിവാഹബന്ധം തകരുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News