ഒമാനിൽ ആദ്യ ബസ് ഫാക്ടറി ആരംഭിച്ചു: പ്രതിവർഷം നിർമ്മിക്കാൻ കഴിയുക 700 ബസുകൾ

ഫിഫ ഖത്തർ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാനും കർവ മോട്ടോഴ്‌സിന്റെ ഒമാൻ നിർമിത സലാം ബസുകൾ ഉപയോഗിക്കും

Update: 2022-06-23 19:24 GMT
Editor : afsal137 | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിൽ കർവ മോട്ടോഴ്സ് ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ തുറന്നു. സ്‌കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ് ബസ് ഫാക്ടറി രൂപകൽപന ചെയ്തിരിക്കുന്നത്. 5,68,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉള്ള ഫാക്ടറിയിൽ പ്രതിവർഷം 700 ബസുകൾ നിർമിക്കാൻ കഴിയും. ഖത്തറിലെ പൊതു മേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോററിറ്റിയുമാണ് ബസ് നിർമാണ് മേഖലയിൽ നിക്ഷേപം ഇറക്കിയിരിക്കുന്നത്.

ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഫാക്ടറിയെന്ന് കർവ മോട്ടോഴ്സ് ചെയർമാൻ ഡോ. സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേങ്കതിക വിദ്യയാണ് ഫാക്ടറിൽ ഉപയോഗിക്കുന്നത്. അസ്ംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിങിനും വെൽഡിങിനും പെയിന്റിങിനും വേണ്ടിയുള്ള പ്രത്യേക വർക്ക് ഷോപ്പുകൾ, യന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരണങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയ വിശാലമായ സൗകര്യങ്ങളാണ് ഫാക്ടറിയിലുള്ളത്. ഈ വർഷം നടക്കുന്ന ഫിഫ ഖത്തർ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാനും കർവ മോട്ടോഴ്‌സിന്റെ ഒമാൻ നിർമിത സലാം ബസുകൾ ഉപയോഗിക്കും.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News