സലാലയില്‍ കടലില്‍ വീണ് അഞ്ച് പേരെ കാണാതായി
Update: 2022-07-10 16:34 GMT
ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തില്‍ പെട്ടത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെടുകയായിരുന്നു ഇവര്‍.
അപകടത്തില്‍ പെട്ട ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ടവര്‍ ഒരു കുടുംബത്തില്‍ ഉള്ളരാണ് . മൂന്ന് പേര്‍ കുട്ടികളാണ്. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.