സൗജന്യ ബൂസ്റ്റര്‍ ഡോസ്; സ്വകാര്യ ആശുപത്രികളിലെ സൗകര്യം വിപുലപ്പെടുത്തി

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒമാനിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലിഭിക്കും

Update: 2022-03-18 19:07 GMT
Advertising

കോവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റര്‍ ഡോസെടുക്കാനുള്ള സ്വകാര്യ ആശുപത്രികളിലെ സൗകര്യം വിപുലപ്പെടുത്തി ഒമാന്‍ ആരോഗ്യമന്ത്രാലയം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒമാനിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ലിഭിക്കും.

അല്‍ ഖുവൈറിലെ സാഗര്‍ പോളിക്ലീനിക്ക്, തെക്കന്‍ അസൈബിയിലെ അല്‍ മുസാന്‍ ഒയാസിസ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് കൂടി സൗജന്യ ബൂസ്റ്റര്‍ ഡോസെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ സൗജന്യ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി.

ബദര്‍ അല്‍ സമാ മെഡിക്കല്‍ ഗ്രൂപ്പ് , റൂവിയിലെ ബോംബെ മെഡിക്കല്‍ കോംപ്ലക്‌സ്, അമറാത്തിലെ അഡ്‌ലൈഫ് ഹോസ്പിറ്റല്‍, സീബ് മാര്‍ക്കറ്റിലെ മെഡിക്കര്‍ കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിരുന്നു. അതേ, സമയം എന്ന് മുതലാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വാക്‌സിന്‍ ലഭിക്കുക എന്നതിനെ കുറിച്ച് അറിവായിട്ടില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News